കുറ്റിച്ചൽ: കുറ്റിച്ചൽ-കാട്ടാക്കട റോഡിൽ പേഴുംമൂടിന് സമീപം കൊക്കാര സ്കൂളിന് സമീപത്തുള്ള കൊടും വളവിൽ മഴയത്ത് മണ്ണ് റോഡിലേയ്ക്ക് ഇടിഞ്ഞ് വീണു. മണ്ണിന്റെ കൂടെ ഒരു വലിയകല്ല് റോഡിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വളവിലായതിനാൽ ഇതുവഴി കടന്ന് വരുന്ന വാഹനങ്ങൾക്ക് അടുത്ത് എത്തിയാൽ മാത്രമേ കല്ല് കാണാൻ കഴിയു. ശ്രദ്ധിക്കാതെ എത്തുന്നവർ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാം. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകട സാദ്ധ്യതയുണ്ടായിട്ടും ഇത് മാറ്റാൻ പഞ്ചായത്തോ പി.ഡബ്ല്യു.ഡി അധികൃതരോ തയ്യാറാകുന്നില്ല.