മലയിൻകീഴ് : രണ്ടാംഘട്ട സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം മലയിൻകീഴിൽ ഡി.സി.സി ജനറൽ സെക്രട്ടറി വേണുഗോപാലിന്റെ വസതിയിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു. കൊവിഡിന്റെ മറവിൽ പകൽ കൊള്ളയും കള്ളകടത്തും സ്വജനപക്ഷപാതവുമായി സർക്കാർ കരിംവെട്ടു നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹത്തിൽ സി.സി.സി ജനറൽ സെക്രട്ടറിമാർ മലയിൻകീഴ് വേണുഗോപാൽ, ജില്ലാപഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി ,എം.ആർ.ബൈജു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ബാബുകുമാർ,യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പേയാട് ശശി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാജേന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ശ്രീകുമാരി, ഡി.സി.സി അംഗങ്ങളായ ജി. പങ്കജാക്ഷൻ,ഊരൂട്ടമ്പലം രാമചന്ദ്രൻ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻനായർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഷാജി,മണ്ഡലം പ്രസിഡന്റുമാരായ എസ്. ഗോപകുമാർ, മലവിള ബൈജു,മലയം മധുസൂദനൻനായർ,മൂലത്തോപ്പ് ജയകുമാർ,മിണ്ണംകോട് ബിജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നടുക്കാട് അനിൽ എന്നിവർ സംസാരിച്ചു.