പോത്തൻകോട്: ഗവ. യു.പി സ്കൂളിൽ ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെമ്പായം പഞ്ചായത്ത് അതിർത്തിയിൽ നിന്നെത്തിയ ആൾക്കാണ് പോസിറ്റീവായത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചവർക്കായിട്ടാണ് ജനറൽ ആശുപത്രിയിൽ നിന്നെത്തിയ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ ടെസ്റ്റ് നടത്തിയത്. പോത്തൻകോട് പഞ്ചായത്തംഗങ്ങളായ എം.ബാലമുരളി, അഡ്വ .എസ്.വി.സജിത്ത്, ബിന്ദു, അനിതകുമാരി, ആരോഗ്യപ്രവർത്തകരായ ഷിബു, ഹർഷകുമാർ, സുധൻ.എസ്. നായർ, രാഖി, അമ്പിളി, രാജേശ്വരി, സ്മിത തുടങ്ങിയവരും ആശാവർക്കർമാരും ടെസ്റ്റിന് നേതൃത്വം നൽകി.