നെയ്യാറ്റിൻകര: നവമാദ്ധ്യമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര മണ്ഡലത്തിൽ നവ മാദ്ധ്യമ കമ്മറ്റി രൂപീകരിച്ചു. പി.കെ.വി സെന്ററിൽ കൂടിയ യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, ജി.എൻ. ശ്രീകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി.എൻ. ശ്രീകുമാരൻ (കൺവീനർ), വി.എസ്. സജീവ് കുമാർ (ജോയിന്റ് കൺവീനർ), എ. മോഹൻദാസ് ( അംഗം), എസ്.എസ്. ഷെറിൻ ( ടൗൺ ), ശ്രീകാന്ത് (അതിയന്നൂർ), ഷിബുകുമാർ (തിരുപുറം), സബീഷ് സനൽ (കുളത്തൂർ), പ്രശാന്ത് (കാരോട് ), വി.ഐ. ഉണ്ണികൃഷ്ണൻ ( പെരുമ്പഴുതൂർ ), വട്ടവിള ഷാജി (ചെങ്കൽ), സുജിൻ (അമരവിള) എന്നിവരെ തിരഞ്ഞെടുത്തു.