നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെ 15 റോഡുകൾക്കായി 2.45 കോടി രൂപ അനുവദിച്ചതായി കെ.ആൻസലൻ എം.എൽ.എ അറിയിച്ചു. നേരത്തെ ഈ പദ്ധതിയിൽ 3.56 കോടി രൂപ വിവിധ റോഡുകൾക്കായി അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്‌തു. രണ്ട്‌ ഘട്ടമായി ആകെ 6 കോടി ഒരു ലക്ഷം രൂപയാണ് മണ്ഡലത്തിന് അനുവദിച്ചത്. അതിയന്നൂർ പഞ്ചായത്തിൽ വെള്ളംകുളം കൊച്ചുപള്ളി റോഡ് 15 ലക്ഷം, അരങ്കമുകൾ ഇലവിൻമൂട് കോട്ടത്തലമൂഴി റോഡ് 10 ലക്ഷം, വെൺപകൽ കുറ്റിതാന്നി റോഡ് 15 ലക്ഷം,ചെങ്കൽ പഞ്ചായത്തിലെ നീരാഴി വെട്ടുവിള റോഡ് 10 ലക്ഷം, ആശാരികുളം കുടുമ്പോട്ടുകോണം ആമച്ചൽവിള റോഡ് 25 ലക്ഷം ,മണിമാംവെട്ടുവിള തോട്ടിങ്കര റോഡ് 10 ലക്ഷം , വാണിയങ്കാല പട്ടാരിവിള റോഡ് 10 ലക്ഷം രൂപ എന്നിവയും കാരോട് പഞ്ചായത്തിൽ കാക്കറവിള ഈയാണിവിള റോഡ് 15 ലക്ഷം, കാരക്കാവിള പുല്ലുവെട്ടി റോഡ് 15 ലക്ഷം രൂപ എന്നിവയും കുളത്തൂർ പഞ്ചായത്തിൽ ഈന്തിക്കലാവിള- ചിറ്റക്കോട് റോഡ് 10 ലക്ഷം,നെയ്യാറ്റിൻകര നഗരസഭയിൽ അമരവിള താമരവിള റോഡ് 20 ലക്ഷം, പഴിഞ്ഞിക്കുഴി കരിപ്രക്കോണം റോഡ് 10 ലക്ഷം രൂപ, ഈരാറ്റിൻപുറം റോഡ് 20 ലക്ഷം രൂപയും തിരുപുറം പഞ്ചായത്തിൽ പുന്നനിന്ന കാരമമുഴി കുമളി ചാനൽകര പുത്തൻകട റോഡ് 40 ലക്ഷം രൂപ, താന്നിനിന്ന എട്ടുകുറ്റി - മാങ്കൂട്ടം വലിയവിള പണിക്കൻവിള റോഡ് 20 ലക്ഷം രൂപ എന്നിങ്ങനെയുമാണ് അനുവദിച്ചിട്ടുള്ളത്.