national-education-policy

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികകൾ നിർണയിക്കുന്നതിനായി നിലവിലുള്ള അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം അതേപടി തുടരണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി അനുപാതത്തിൽ മാറ്റം വരുത്തി വൻതോതിൽ തസ്തികകൾ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തെ ചെറുക്കും. സംസ്ഥാനത്ത് 947 ഗവൺമെന്റ് പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്‌മാസ്റ്റർമാരെ നിയമിച്ചിട്ടില്ല. മതിയായ കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് നൽകിയിരുന്ന ദിവസവേതനം നിലച്ചു. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ, തടഞ്ഞുവയ്ക്കൽ, ഡി.എ മരവിപ്പിക്കൽ തുടങ്ങിയ ദ്രോഹ നടപടികൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.സലാഹുദീൻ, ട്രഷറർ എസ്. സന്തോഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി എം. ഷാജു തുടങ്ങിയവർ സംസാരിച്ചു.