sreekanth

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് വനിത കമ്മിഷൻ പി.ആർ.ഒ ആയി ചുമതലയേറ്റു.

മലയാളം പബ്ലിക്കേഷൻസ് വിഭാഗം അസി.എഡിറ്റർ ആയിരിക്കെ വകുപ്പിന്റെ അഭിനന്ദന പത്രിക ലഭിച്ചിട്ടുള്ള ശ്രീകാന്തിന് കൊല്ലം പ്രസ് ക്ലബ്ബിന്റെ ആർ.കൃഷ്ണസ്വാമി പത്രപ്രവർത്തക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ട വൈശാഖിയിൽ റിട്ട. ടെക്സ്റ്റ് ബുക്സ് ഓഫീസർ പരേതനായ എം. ഗിരിനാഥിന്റെയും കെ. നിർമലാദേവിയുടെയും മകനാണ്.