വിതുര: ഇടതുമുന്നണി സർക്കാരിന്റെ അഴിമതികൾക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം നടന്ന സേവ് കേരള സ്‌പീക്ക് അപ്പ് കാമ്പെയിനിൽ കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉപവസിച്ചു. കോൺഗ്രസ് പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം ,ഗ്രാമപഞ്ചായത്ത് അംഗം എൽ.എസ്. ലിജി ,ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പൊൻപാറ സതി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തച്ചൻകോട് പുരുഷോത്തമൻ, ഗാന്ധി ദർശൻ യുവജന സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. അഭിജിത്ത്, സേവാദൾ മണ്ഡലം ചെയർമാൻ റാഷിദ് ഇരുത്തല, ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻ ഷൈൻ പുളിമൂട്, മലയടി വേണു തുടങ്ങിയവർ പങ്കെടുത്തു