ബാലരാമപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാലരാമപുരത്ത് കച്ചവടം നടത്താൻ അനുവദിക്കുക, കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങൾ മാത്രം കണ്ടെയ്ൻമെന്റ് സോണാക്കി മറ്റ് പ്രദേശങ്ങളിലെ കടകൾ തുറക്കാൻ സർക്കാർ തീരുമാനം നടപ്പാക്കുക, ദിവസങ്ങളായി കണ്ടെയ്ൻമെന്റ് സോണാക്കിയ പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുക, ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണ സമയം കച്ചവടം ചെയ്യാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അഡ്വ.എം. വിൻസെന്റ് എം.എൽ.എ, എ.എം. സുധീർ, എസ്.എൻ. സുധാകരൻ, ബിജു രാജകുമാരി, ശബരി തങ്കു, പി. നസീർ, ഷൗക്കത്തലി, നൗഷാദ്, എം. സലീം, ഷാഹുൽ ഹമീദ്, ചെന്നൈ ഷാഹുൽ, എം.എം. ഇസ്‌മായിൽ, പീരുകണ്ണ്, പെരിങ്ങമല യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വൈ. വിജയൻ സംസാരിച്ചു. കച്ചവടക്കാർക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് പ്രസിഡന്റ് ഇ.എം. ബഷീർ, സെക്രട്ടറി വി. രത്നാകരൻ, ട്രഷറർ രാമപുരം മുരളി എന്നിവർ അറിയിച്ചു.