വർക്കല: വർക്കലയിൽ എക്സൈസ് ഓഫീസിന്റെ വളപ്പിൽ നിന്ന മരങ്ങൾ കടപുഴകി വീണ് എക്സൈസ് ഓഫീസിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ലൈൻ കമ്പിക്ക് മുകളിലൂടെ വീഴുകയായിരുന്നു. ഇതോടെ വർക്കല റെയിൽവേ സ്റ്റേഷൻ മുണ്ടയിൽ ഭാഗത്തെ വൈദ്യുതി ബന്ധവും തകരാറിലായി. കെ.സി.ബിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയും പൊട്ടിവീണ വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഏകദേശം പതിനഞ്ച് മീറ്ററോളം നീളത്തിലുള്ള എക്സൈസ് ഓഫിസിന്റെ മതിലാണ് തകർന്ന് വീണത്.