ബാലരാമപുരം: മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തൊഴിലധിഷ്ഠിത എൻ.എസ്. ക്യൂ.എഫ് ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മാത്‌സ് ഗ്രൂപ്പിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (കോഡ് നമ്പർ 13)​,​ ബയോളജി സയൻസ് ഗ്രൂപ്പിൽ സ്‌പീച്ച് ആന്റ് ആഡിയോ തെറാപ്പി (കോഡ് നമ്പർ 40)​യും ഓർഗാനിക് ഗ്രോവറും (കോഡ് നമ്പർ 36)​,​ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ ടൂർ ഗൈഡ് (കോഡ് നമ്പർ 41)​,​ കൊമേഴ്സ് ഗ്രൂപ്പിൽ സെയിൽസ് അസോസിയേറ്റ് (കോഡ് നമ്പർ 46)​ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ നൽകാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി ഡയറക്ട്രേറ്റ് നൽകുന്ന പ്ലസ് ടു സർട്ടിഫിക്കറ്റും അധികമായി ഇന്ത്യാ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള എൻ.എസ്,​ക്യൂ.എഫ് സ്‌കിൽ സർട്ടിഫിക്കറ്റും ലഭിക്കും. ഇതേ മേഖലയിൽ മികച്ച തൊഴിൽ ഉപരിപഠന സാദ്ധ്യതകളും അപ്രന്റീസ് പരിശീലനവും സ്റ്റൈപ്പന്റും ലഭിക്കും. അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദ പഠനവും തിരഞ്ഞെടുക്കാം. പ്രൊഫഷണൽ / പോളിടെക്‌നിക് കോഴ്സുകൾക്ക് റിസർവേഷൻ ലഭിക്കും: എൻ.എസ്.ക്യൂ.എഫ് ഹയർസെക്കൻ‌‌ഡറി കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്ര് 14. ഫോൺ: 944710014,​ 9447045984,​8921812316.