boat-1

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാസൈന്യം രൂപീകരിക്കാൻ തീരുമാനിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണിത്. ആദ്യഘട്ടത്തിൽ 25 ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയും സജ്ജമാക്കും. രക്ഷാപ്രവർത്തനങ്ങൾക്കുള്ള മുഴുവൻ ചെലവുകളും നഗരസഭ വഹിക്കും. രക്ഷാ സൈന്യത്തിന്റെ ഭാഗമാകാൻ മത്സ്യത്തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് രജിസ്റ്റർ ചെയ്യാനാവുക. നിലവിലെ സാഹചര്യത്തിൽ രക്ഷാസൈന്യത്തിൽ വോളന്റിയർമാരായി രജിസ്റ്റർ ചെയ്യുന്നവരെ രക്ഷാപ്രവർത്തനങ്ങൾക്ക് അയയ്ക്കുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കും. രജിസ്റ്റർ ചെയ്യാൻ ഫോൺ: 9496434410.