mullappalli

തിരുവനന്തപുരം: മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുളള നഷ്ടപരിഹാരം കൂട്ടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.പ്രകൃതിദുരന്തമുണ്ടാകുമ്പോൾ ദുരിതാശ്വാസം പ്രഖ്യാപിക്കുകയും പിന്നീട് കൊടുക്കാതിരിക്കുകയുമാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശൈലി. അത് പെട്ടിമുടിയിൽ ആവർത്തിക്കരുത്.സർക്കാർ ആശ്വാസധനം വിതരണം ചെയ്യുന്നതിൽ വിവേചനം കാട്ടുകയാണ്. ഇത് തിരുത്തണം.മുല്ലപ്പള്ളി പറഞ്ഞു.