niraputhari-

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങിന് ക്ഷേത്ര മേൽശാന്തി ഒറ്റൂർ വാളക്കോട്ടു മഠം ജയപ്രകാശ് പരമേശ്വര മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രക്കുളത്തിന് പടിഞ്ഞാറ് സജ്ജമാക്കിയിരുന്ന കറ്റകൾ ക്ഷേത്ര മേൽശാന്തിയുടെയും മറ്റ് ശാന്തിക്കാരുടെയും നേതൃത്വത്തിൽ ക്ഷേത്രം ചുറ്റി വടക്കേ നടയിലെത്തി ക്ഷേത്രത്തിൽ പ്രവേശിച്ച് ശ്രീകോവിലിന് മുമ്പിലെ മണ്ഡപത്തിലെത്തിച്ചു. തുടർന്ന് നെൽക്കതിരുകൾ ഇടിച്ച് അവിലാക്കി ദേവിക്ക് നിവേദ്യം നൽകി. തുടന്ന് നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.

പതിവിൽ നിന്നു വ്യത്യസ്തമായി ശാർക്കര ക്ഷേത്രഭൂമിയിൽ തന്നെ വിളയിച്ചെടുത്ത നെൽക്കതിർ കൊണ്ടാണ് ദേവിക്ക് ഇത്തവണ നിറപുത്തരിയൊരുക്കുന്നത്.മു ൻകാലങ്ങളിൽ മറ്റിടങ്ങളിൽ നിന്നാണ് നിറപുത്തരിക്ക് നെല്ല് കൊണ്ടുവന്നിരുന്നത്. ക്ഷേത്രത്തിലെ വടക്കേ നടയിൽ പൊങ്കാലപ്പുരയ്ക്ക് സമീപത്തുളള കര ഭൂമിയിലാണ് ഏപ്രിൽ മാസം കൃഷിയിറക്കിയത്. നൂറുമേനി വിളവാണ് ലഭിച്ചത്.