contain

തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിന്മൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡുകൾ,

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്‌ വാർഡുകൾ, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക് വാർഡ്, വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി വാർഡുകൾ,പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ചായ്കുളം, തിരുവനന്തപുരം കോർപറേഷനിലെ കാലടി വാർഡ് (ഭാഗികമായി), കുരിയാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി), കാലടി - കാലടി സൗത്ത്, മരുതര, ഇളംതെങ്ങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ,

കുരിയാത്തി - റൊട്ടിക്കട, കെ.എം. മാണി റോഡ്, കുടപ്പനക്കുന്ന് - ഹാർവിപുരം കോളനി എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ നവജ്യോത് ഖോസെ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ നടത്തില്ല.

ഒഴിവാക്കിയ വാർഡുകൾ

വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവള്ളൂർ, വിളപ്പിൽശാല വാർഡുകൾ, കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ അരിക്കതവർ, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക് എന്നീ വാർഡുകൾ, മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടല വാർഡ്, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡിൽകട, മഞ്ഞപ്ര വാർഡുകൾ, കരകുളം ഗ്രാമപഞ്ചായത്തിലെ ഏണിക്കര വാർഡ്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തൊക്കാട് വാർഡ് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.