തിരുവനന്തപുരം: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ വാർഷിക ദിനാചരണം വർക്കിംഗ് കമ്മിറ്റി അംഗം വർക്കല രവികുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് നന്ദിയോട് സുബാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്‌ണക്കുറുപ്പ്, ഇടക്കുന്നിൽ മുരളീധരൻ നായർ, കടകംപള്ളി സുകു, പി.കെ. പുഷ്‌കര കുമാർ, സുനിൽ കുമാർ, വിജയേന്ദ്ര കുമാർ, തമ്പാനൂർ ചന്ദ്രകുമാർ, പത്മകുമാർ, രാധിക, ആശ, ആറ്റിപ്ര രാജേന്ദ്രൻ, സൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.