നാഗർകോവിൽ:കന്യാകുമാരി ജില്ലയിലെ തക്കലയിൽ യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊന്നു. തക്കല.വെള്ളിക്കോട്,പൂന്തോപ്പ് സ്വദേശി വിജയരാജ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാത്തുറ സ്വദേശികളായ ഡാർവിൻ(30), അശ്വിൻ (22) എന്നിവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയരാജ് കഴിഞ്ഞ ദിവസം വൈകിട്ട് ബൈക്കിൽ കാട്ടാത്തുറയിലേക്കു വരുമ്പോൾ ഡാർവിനും,അശ്വിനും ചേർന്ന് വിജയരാജിനെ തടഞ്ഞു നിറുത്തി കമ്പി കൊണ്ട് അടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ പ്രദേശവാസികൾ വിജയരാജിനെ നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരിച്ചു. മുൻ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
|