തിരുവനന്തപുരം: പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതും പരിസര ശുദ്ധീകരത്തിനുമുള്ള ഔഷധക്കൂട്ടായ 'അപരാജിത ധൂമ ചൂർണം' സർക്കാർ ആയുർവേദ ആശുപത്രികൾ വഴി സൗജന്യമായി വിതരണം ചെയ്‌തു തുടങ്ങി. റസിഡന്റ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ വഴിയും ഔഷധക്കൂട്ട് പൊതുജനത്തിന് എത്തിക്കുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾക്കുള്ള വിതരണോദ്ഘാടനം കാലടി സൗത്ത് വാർഡിലെ ഹരിശ്രീ റസിഡന്റ്സ് അസോസിയേഷനിൽ നടന്നു. കൗൺസിലർ ജി.എസ്. മഞ്ജു ഉദ്ഘാടനം ചെയ്‌തു. കാലടി ആയൂർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മിനി ഹബീബ്, ഡോ. സ്‌മിത, എസ്. ശിവൻ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.