തിരുവനന്തപുരം: തൊഴിൽ നിയമങ്ങൾ പരിമിതപ്പെടുത്തുകയും ബഹിരാകാശ, വ്യോമഗതാഗത, റെയിൽവേ, ഷിപ്പിംഗ്, പെട്രോളിയം, കൽക്കരി ഖനികളുടെ സ്വകാര്യവത്കരണത്തിനെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളും സംഘടനാ പ്രവർത്തകരും വീടുകളിലും സ്ഥാപനങ്ങളിലുമായി സേവ് ഇന്ത്യാ ദിന പ്രക്ഷോഭം നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ , കെ.പി. തമ്പി കണ്ണാടൻ, അഡ്വ.ജി. സുബോധൻ, പി.എസ്. പ്രശാന്ത്, വി. ഭുവനേന്ദ്രൻ നായർ, വെട്ടുറോഡ് സലാം, വി. ലാലു, ശ്യാംനാഥ്,
ഹാജാ നസിമുദ്ദീൻ, നെയ്യാറ്റിൻകര സുഭാഷ്, ആർ.എസ്. വിമൽ കുമാർ, ജെ. സതികുമാരി, വെള്ളനാട് ശ്രീകണ്ഠൻ, ബി. ശ്രീലത, കിരൺദാസ്, നെടുമങ്ങാട് നൗഷാദ് ഖാൻ, ആർ.എസ്. സജീവ്, എ.എസ്. ചന്ദ്ര പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.