sivakaumar

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പുറമേ രൂക്ഷമായ കടൽക്ഷോഭത്തിലും ദുരിതമനുഭവിക്കുന്ന തീരദേശവാസികളോട് കടുത്ത അവഗണനയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു.

തീരദേശമേഖലയിലെ നൂറുകണക്കിന് വീടുകളാണ് കടലാക്രമണത്തിൽ തകർന്നത്. സമയബന്ധിതമായി നഷ്ടപരിഹാരം കണക്കാക്കുന്നതിനോ അത് നൽകുന്നതിനോ നടപടിയുണ്ടാകുന്നില്ലെന്ന് തീരദേശമേഖലകൾ സന്ദർശിച്ച ശേഷം എം.എൽ.എ പറഞ്ഞു. വീടുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തരമായി പാറക്കല്ലുകളെത്തിക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.