തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി. കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് 12 വരെയാണ് നിരോധനം. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനാവില്ലെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. 12ന് ശേഷം കാലാവസ്ഥ പരിഗണിച്ച് പുതിയ തീയതി നിശ്ചയിക്കും. മൂന്നാമത്തെ തവണയാണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് നീട്ടുന്നത്.