തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്. ഐ.എ.എസിൽ നിന്നുള്ള 172 വിദ്യാർത്ഥികൾ ഇടം നേടി. ആദ്യത്തെ 50 റാങ്കിനുള്ളിൽ എ.എൽ.എസിലെ 9 വിദ്യാർത്ഥികളുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായുള്ള മികച്ച വിജയം ചിട്ടയായ പഠനക്രമത്തിന്റെ ഫലമാണെന്ന് എ.എൽ.എസ് ഡയറക്ടറും ഫാക്കൽറ്റിയുമായ ജോജോ മാത്യുവും മനീഷ് ഗൗതമും അഭിപ്രായപ്പെട്ടു. 93 ശാഖകളുള്ള കോച്ചിംഗ് സ്ഥാപനത്തിന്റെ കേരളത്തിലെ 7 ശാഖകളിൽ നിന്നായി 21 മലയാളികൾ ജയിച്ചു.