കോവളം: വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസമാജം, എസ്.പി.സി വാഴമുട്ടം ഗവ. ഹൈസ്‌കുൾ, കർമ്മ ചാരിറ്റബിൾ സൊസൈറ്റി, ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ വാഴമുട്ടം ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ സത്യ, സന്ധ്യ, ഗൗതം എന്നിവർക്ക് ഓൺലൈൻ പഠന സഹായത്തിനായി നൽകിയ എൽ.ഇ ഡി ടി.വി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അംഗം മുട്ടയ്ക്കാട് ആർ.എസ് ശ്രീകുമാർ കൈമാറി. സമാജം വൈസ് പ്രസിഡന്റ് ശിശുപാലൻ, നെല്ലിമൂട് ബൈജു, ബിജു. ടി, നെടുമം ഉദയകുമാർ, അനിൽകുമാർ, ഷാജിമോൻ, രമണി, സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.