കൊല്ലം/ തിരുവനന്തപുരം : ലയൺസ് ഹാൾ, കൊല്ലത്തും തിരുവനന്തപുരത്തും സൂംപ്ലാറ്റ് ഫോമിലുമായി നടന്ന ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 A യുടെ കാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ 2020 2021 വർഷം നടപ്പിലാക്കുന്ന കർമ്മപദ്ധതികൾക്ക് ആരംഭമായി. ചടങ്ങുകളുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ലോകമെമ്പാടും കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും കേരളത്തിൽ വീടില്ലാത്തവർക്ക് വീടുവച്ച് നൽകുന്ന പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികൾ ലയൺസ് ക്ലബ്സ് ഇന്റർ നാഷണലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരികയാണെന്നും അറിയിച്ചു. കാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ നിർവഹിച്ചു. കാബിനറ്റിലെ മൂന്നൂറോളം അംഗങ്ങൾ സ്ഥാനം ഏറ്റെടുത്തു. കർമ്മപദ്ധതികളുടെ സമാരംഭമായി 10 സാനിറ്റൈസർ ഡിസ്പെൻസിംഗ് യൂണിറ്റുകളും മാസ്ക്കുകളും മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ഡോ. രാജീവ് വിതരണം ചെയ്തു. ലിയോ ഡിസ്ട്രിക്ട് കൗൺസിൽ ഭാരവാഹികളെയും കൗൺസിൽ ഒഫ് ലയൺ ലേഡിസ് ഭാരവാഹികളെയും മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ എ.വി. വാമനകുമാർ സ്ഥാനാരോഹണം ചെയ്തു. ഡിസ്ട്രിക്ടിലെ പുതിയ രണ്ടു ക്ലബുകളായ തിരുവനന്തപുരം ഗ്രീൻസിറ്റിയും തിരുവനന്തപുരം ഗാർഡൻ എന്നിവയുടെയും ഉദ്ഘാടനം മുൻ ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ നിർവഹിച്ചു. ഡിസ്ട്രിക്ട് വെബ് സൈറ്റിന്റെയും ഡിജിറ്റൽ ഡയറക്ടറിയുടെയും ഉദ്ഘാടനം മുൻ ഗവർണർ എം.കെ. സുന്ദരൻപിള്ള നിർവഹിച്ചു. വൈസ് ഗവർണർമാരായ കെ. ഗോപകുമാർ മേനോൻ, ഡോ. എ. കണ്ണൻ, മുൻ ഗവർണർമാരായ ആർ. രവികുമാർ, ഡോ. സി. രാമകൃഷ്ണൻ നായർ, ജി. ഹരിഹരൻ, അലക്സ് കുര്യാക്കോസ്, അഡ്വ. ജി. സുരേന്ദ്രൻ, പി. സുരേന്ദ്രൻ, എ.കെ. അബ്ബാസ്, ഡി.എസ്. ശ്രീകുമാരൻ, സി.വി.ശ്യാംസുന്ദർ, കെ. സുരേഷ്, ജോൺ. ജി. കൊട്ടറ, ഡോ. എൻ.എൻ. മുരളി, ഡോ. എൻ. അഹമ്മദ്പിള്ള, ഇന്ദിരാ രവീന്ദ്രനാഥ്, ഡോ. രവീന്ദ്രനാഥ്, ഡോ.എൻ. രമേശ്, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ജെയിൻ. സി. ജോബ്, കാബിനറ്റ് ട്രഷറർ ജോസഫ് യൂജിൻ, പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജൂകുമാർ, കാബിനറ്റ് ന്യൂക്ലിയസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്ലബ് പ്രതിനിധികളും കാബിനറ്റ് ഭാരവാഹികളുമായി 700–ഓളം പേർ സൂം വെർച്വൽ മീറ്റിൽ പങ്കെടുത്തു.