
ഷൊർണൂർ: കുളപ്പുള്ളിയിലെ മേഘ ലോഡ്ജിൽ അനാശാസ്യം നടത്തിയതിന് നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമസ്ഥൻ വല്ലപ്പുഴ സ്വദേശി ബഷീർ (49), മാനേജർ ചളവറ സ്വദേശി നാരായണൻ (61), പനമണ്ണ സ്വദേശി മണികണ്ഠൻ (45), ആസാം സ്വദേശി മുബാറഖ് (36), മുള്ളൂർക്കര സ്വദേശിയായ ശബരീഷ് (40), മണ്ണേങ്കോട് സ്വദേശി ഷിബിൽ (20), മണലൂർ സ്വദേശിനി ബിന്ദു (44), കാറൽമണ്ണ സ്വദേശിനി ഖദീജത്തുൽ ഉബ്രസാന (34), ആസാം സ്വദേശിനികളായ സബീന ഖാത്തൂൻ (22), ശിഖരിണി ദാസ് (35) എന്നിവരാണ് പിടിയിലായത്.
കൊവിഡ് കെയർ സെന്ററായി പ്രവർത്തിച്ചിരുന്ന ലോഡ്ജിൽ ക്വാറന്റീനിൽ ആളുകളുള്ള സമയത്ത് പൊലീസ് സ്ഥിരമായി പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയായി ക്വാറന്റീനിൽ ആളുകൾ ഇല്ലാത്തതിന്റെ മറവിലാണ് അനാശാസ്യം നടന്നതെന്ന് പൊലീസ് പറയുന്നു. ലോഡ്ജിലെ നാലുമുറികളിൽ നിന്നായാണ് നാലുവീതം സ്ത്രീകളെയും പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തത്. 2013ലും ലോഡ്ജിൽ അനാശാസ്യം നടന്നതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.ഹരീഷ്, എസ്.ഐ.മാരായ വിനോദ്, വിവേക് നാരായണൻ, എസ്.സി.പി.ഒ.മാരായ സൈനബ, രമേഷ്, സി.പി.ഒ.മാരായ പ്രകാശൻ, മിജേഷ്, പ്രശോഭ് എന്നിവരാണ് പരിശോധന നടത്തിയത്. പിടിയിലായ അസം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ റെയ്ഡിൽ പങ്കെടുത്ത പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു.