തിരുവനന്തപുരം : എന്തും നേരിടാനുള്ള കഴിവ് ഇന്ത്യൻ ജനതയ്ക്കുണ്ടെന്നും മലയാളി കൂട്ടായ്‌മ ഇതിന് നേതൃത്വം നൽകുകയാണെന്നും മേയർ കെ. ശ്രീകുമാർ പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വിറ്റ് കൊവിഡ് കാമ്പെയിനിന്റെ നഗരതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി അംഗം പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ സ്വാഗതവും വായന മിഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജെ. ബിജുമോൻ നന്ദിയും പറഞ്ഞു.