home

കിളിമാനൂർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വൃദ്ധയുടെ വീട് തകർന്നു. പഴയകുന്നുമ്മൽ പഞ്ചായത്ത് വണ്ടന്നൂർ മൂങ്ങാകുഴി വീട്ടിൽ പങ്കജാക്ഷി(75)യുടെ ഒറ്റ മുറി വീടാണ് മഴയിൽ തകർന്നത്. വാതിലോ അടുക്കളയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഒറ്റമുറി മണ്ണ് ചുവരുകളുള്ള വീട്ടിൽ പട്ടിക ജാതി വിഭാഗക്കാരിയായ വൃദ്ധ ഒറ്റയ്ക്കാണ് താമസം.

ഭർത്താവ് ഇരുപത്തിയഞ്ച് വർഷം മുൻപ് മരണപ്പെട്ടു. ഇവരുടെ മൂന്ന്‌ മക്കളിൽ ഒരാൾ മരണപ്പെടുകയും മറ്റ് രണ്ട് പേർ വിവാഹ ശേഷം മറ്റ് ഇടങ്ങളിലാണ് താമസിക്കുന്നു. ഇവർക്ക്‌ സ്വന്തമായുള്ള 5 സെന്റ് വസ്തുവിൽ ഒരു വീട് എന്ന സ്വപ്നവുമായി വർഷങ്ങളായി അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല. പ്രായാധിക്യത്തിലും മുറുക്കാൻ കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്.