കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 27ന് മലപ്പുറത്തു നിന്നെത്തിയ രണ്ട് യുവാക്കൾക്കും ഒറ്റൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഓഫീസ് അസിസ്റ്റന്റിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നെത്തിയ യുവാക്കൾ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരുടെ സ്രവം പരിശോധനയ്ക്കാനായി നൽകിയത്. ഇവർക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലെന്നാണ് വിവരം. ഹെൽത്ത്‌ സെന്ററിൽ നേരത്തെ ഒരു ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് മറ്റ് ജീവനക്കാർക്ക് പരിശോധന നടത്തിയതിലാണ് ഒരാൾക്ക് രോഗം കണ്ടെത്തിയത്. ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി മറ്റൊരു മുറിയിലേക്ക് മാറ്റി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു.