അമ്മ അഞ്ജനാദേവിയുമായുള്ള മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ആത്മബന്ധം ഏറെ പ്രസിദ്ധമാണ്. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിൽ അമ്മയ്ക്കായി ചിരഞ്ജീവി ദോശയുണ്ടാക്കുന്നതിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.
കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ച പൊടിമീൻ ഫ്രൈയുടെ പാചക വിധി ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. പുളിയിട്ട് വറ്റിച്ച പൊടിമീൻ ഫ്രൈയുണ്ടാക്കുന്ന വീഡിയോ ചിരഞ്ജീവി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഞായറാഴ്ച മകനുണ്ടാക്കിയ സ്പെഷ്യൽ ഐറ്റം രുചിച്ച് അസലായിട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടത്രെ!