soil

കിളിമാനൂർ: റോഡിലേക്ക് കുന്നിടിഞ്ഞ് വീണു. കുറവൻകുഴി - തൊളിക്കുഴി റോഡിലെ അടയമൺ കയറ്റത്തിലെ കുന്നാണ് കഴിഞ്ഞ ദിവസത്തെ മഴയത്ത് റോഡിലേക്ക് ഇടിഞ്ഞ് വീണത്. ഈ അടുത്ത കാലത്താണ് അടയമൺ കയറ്റം ഉൾപ്പെടുന്ന ഭാഗം റോഡ് വീതി കൂട്ടുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്. എന്നാൽ ഓരോ മഴക്കാലത്തും പതിവായി റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുന്നത് തടയാൻ നടപടികൾ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന ആക്ഷേപമാണുള്ളത്. നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ പതിവായുള്ള മണ്ണിടിച്ചിൽ യാത്രക്കാരെ ഭീതിയിലാക്കിയിരിക്കുകയാണ്.