വിതുര:മാതൃകാപരമായികൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന വിതുര സി.ഐ എസ്.ശ്രീജിത്തിനെയും എസ്.ഐ എസ്.എൽ.സുധീഷിനെയും പരപ്പാറ മാങ്കാട് റസിഡന്റ്‌സ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു. കെ.എസ്.ശബരിനാഥൻ എം.എൽ.എ,റസിഡന്റ്‌സ് പ്രസിഡന്റ് ചായം സുധാകരൻ,ചായം വാർഡ്‌ മെമ്പർ ബി. ബിജു,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.ഉവൈസ്ഖാൻ,ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖല പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,ബി.തങ്കപ്പൻനായർ,ജി.ഭുവനേന്ദ്രൻനായർ, എസ്.അജികുമാർ,എൻ.പുഷ്പൻ,എസ്.ബിജുകുമാർ എന്നിവർ പങ്കെടുത്തു.