തിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള സഹകാരികൾക്ക് സഹകരണ വകുപ്പ് സമാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ വരെ സഹായധനമായി നൽകുന്ന പദ്ധതി സെപ്തംബർ ഒന്നിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യവിതരണം നിർവഹിക്കും. മൊത്തം 26.79 കോടിയാണ് നൽകുന്നത്. അപേക്ഷകന്റെ വാർഷിക വരുമാനം മൂന്നു ലക്ഷം കവിയരുത്.
അപേക്ഷാ ഫോറം www.corporation.kerala.gov.in
എന്ന വെബ്‌സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭിക്കും. ചെക്കായിട്ടാണ് തുക നൽകുന്നത്.
#സഹായം ഇവർക്ക്
അർബുദം, വൃക്കരോഗം, പക്ഷാഘാതം, എച്ച്.ഐ.വി ബാധിതർ, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, കരൾ രോഗം ബാധിച്ചവർ, വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർ, ശയ്യാവലംബരായവർ, ഇവരുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തത്തിൽ വീടുംമറ്റും നഷ്ടപ്പെട്ട സഹകാരികൾ
ആവശ്യമായ രേഖകൾ
# വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
#തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
# മെഡിക്കൽ റിപ്പോർട്ടും, ചികിത്സാ സർട്ടിഫിക്കറ്റും
#അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ്