ramesh

തിരുവനന്തപുരം: കള്ളവും വർഗീയതയും പറയാൻ മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ വായ തുറക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കുട്ടിക്കാലത്ത് ആർ.എസ്.എസ് ശിക്ഷക് ആയിരുന്ന രാമചന്ദ്രൻ പിള്ളയുടെ ശിക്ഷണത്തിൽ വളർന്നതിനാലാണ് കോടിയേരിക്ക് ഇങ്ങനെയുള്ള തോന്നലുകൾ. കുറിയിടുന്നവരും അമ്പലത്തിൽ പോകുന്നവരും ആർ.എസ്.എസും കമ്മ്യൂണിസ്റ്റുകാരല്ലാത്ത മുസ്ലിങ്ങൾ എസ്.ഡി.പി.ഐക്കാരുമെന്നതാണ് അദ്ദേഹത്തിന്റെ വാദം. ഇത്ര വർഗീയമായി ചിന്തിക്കുന്ന പാർട്ടി സെക്രട്ടറി വേറെയുണ്ടായിട്ടില്ല. 23 വർഷം മുമ്പ് മരിച്ച തന്റെ പിതാവിനെ ആദ്യം ആർ.എസ്.എസ് ആക്കി. ഇപ്പോൾ ഗൺമാനെ പറയുന്നു. എന്റെ കൂടെയുള്ള ഒരു ഗൺമാനും ആർ.എസ്.എസുകാരനല്ല.