aug10a

ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിൽ അശാസ്ത്രീയ ഓട നിർമ്മാണം എസ്. എസ്. പ്ലാസയിലെ നാല് കടകളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നഷ്ടം.ആശ്വാസ മെഡിക്കൽസ്, ആർ.സി.എം മാർജിൻ ഫ്രീ, സ്മാർട്ട് സിറ്റി ബുക്ക് ഷോപ്പ്, സ്മാർട്ട് ഓർഗനിക് ഷോപ്പ് തുടങ്ങിയ കടകളിലാണ് വെള്ളം കയറിയത്. ആശ്വാസ മെഡിക്കൽസിലെ രണ്ട് ലക്ഷത്തോളം രൂപയുടെ മരുന്ന് വെള്ളം കയറി നശിച്ചു.ബുക്ക് സ്റ്റാളിലും ഒരു ലക്ഷത്തോളം രൂപയോളം നഷ്ടം സംഭവിച്ചു.

മാർജിൻ ഫ്രീ, ഓർഗാനിക് ഷോപ്പ് എന്നിവിടങ്ങളിലും ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.3 കംപ്യൂട്ടറുകൾ വെള്ളം കയറി നശിച്ചു.ഓട ലെവലിലും താഴെയായി റോഡ് കഴിച്ചത് കാരണം വെള്ളം ഒഴുകി പോകാതെ ദിവസങ്ങളോളും കെട്ടി നിന്ന് ഊറ്റായി മാറി കടകളിലേയ്ക്ക് ഊർന്ന് ഇറങ്ങുകയായിരുന്നു. മഴ കനത്താൽ കടകളിലേയ്ക്ക് വെള്ളം ശക്തിയായി ഇറങ്ങുകയാണ്.മണിക്കൂറുകളോളം മോട്ടോർ വച്ച് വെള്ളം പമ്പു ചെയ്ത് വറ്റിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഓട നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് വ്യാപാരികളുടെ സ്വത്തിന് സംരക്ഷണം നല്കാൻ നഗരസഭയും, പി.ഡ‌ബ്ളിയു.ഡിയും ഉടൻ തയ്യാറകണമെന്ന് വ്യാപരികളും, വ്യാപാരി വ്യവസായി ആലംകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ.എസ് സുലൈമാനും, സെക്രട്ടറി എ.ആർ. ഷാജുവും ആവശ്യപ്പെട്ടു.