road-

വെള്ളറട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പാറശാല നിയോജകമണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളിലെ 20 ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി 6 കോടി രൂപ അനുവദിച്ചതായി സി.കെ. ഹരീന്ദ്രൻ എം‌.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയങ്ങളിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പ് എൻജിനിയറിംഗ് വിഭാഗമാണ് പദ്ധതിയുടെ നിർവഹണം. പ്രാദേശികതലത്തിലുള്ള മേൽനോട്ടത്തിനായി പഞ്ചായത്ത് പ്രതിനിധികൾ, വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. പാറശാല പഞ്ചായത്തിൽ തവളയില്ല കുളം - ഓണൻചിറ റോഡിന് 30 ലക്ഷം, പെരുങ്കടവിള പഞ്ചായത്തിലെ കക്കോട്ടുകുഴി കല്ലിടാന്തി റോഡ് - 25 ലക്ഷം, ആങ്കോട് മണ്ണറക്കോണം റോഡ് - 30 ലക്ഷം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പുള്ളിക്കോണം ചാനൽക്കരറോഡ് - 30 ലക്ഷം, പ്ളാങ്കാല വിള കോളനി റോഡ് - 25 ലക്ഷം, മാങ്കുളം പാലുകോണം റോഡ് - 20 ലക്ഷം, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ആര്യങ്കോട് തോട്ടുപാലം റോഡ് - 25 ലക്ഷം, പച്ചക്കാട് - വാഴപ്പോടു ആടോട്ടുകോണം റോഡ് 10 ലക്ഷം, പശുവണ്ണറ ക്ഷേത്ര നട മാങ്കോട്ടുകോണം റോഡ് - 25 ലക്ഷം, വെള്ളറട ഗ്രാമപഞ്ചായത്തിലെ ചൂണ്ടിക്കൽ നൂലിയം റോഡ് - 20 ലക്ഷം, പൊട്ടുകാവുവിള ഡാലുമുഖം റോഡ് - 20 ലക്ഷം, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ തട്ടാൻവിളാകം പത്തായപാറ റോഡ് - 20 ലക്ഷം, മണ്ണംകോട് സി.എസ്.ഐ ചർച്ച് റോഡ് - 20 ലക്ഷം, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാർഡാം കൊഞ്ഞാർ പടപ്പാറ ദൈവപ്പുരറോഡ് - 75 ലക്ഷം, കൊല്ലയിൽ പഞ്ചായത്തിലെ പൂവത്തൂർ മൊട്ടക്കാവ് മെക്കൊല്ല റോഡ് - 30 ലക്ഷം, കണ്ണൻകുഴി - പനയംമൂല - കൊല്ലയിൽ കൃഷ്ണൻ സ്മാരക റോഡ് - 30 ലക്ഷം, അമ്പൂരി പഞ്ചായത്തിലെ കുരിശടി അമ്മത റോഡ് - 15 ലക്ഷം, പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള നെടുങ്ങോട് റോഡ് - 20 ലക്ഷം, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കൊതോട്ടുകോണം കട്ടറമല റോഡ് - 15 ലക്ഷം, തട്ടിട്ടമ്പലം - അണ്ടൂർക്കോണം - തുറ്റിയോട്ടുകോണം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് നവീകരണത്തിനായി വിനിയോഗിക്കുക.

അനുവദിച്ചത് - 6 കോടി രൂപ