നാഗർകോവിൽ: കന്യാകുമാരി ജില്ല കൊവിഡ് വ്യാപന ഭീതിയിൽ. ജില്ലയിൽ രോഗികളുടെ എണ്ണം 6700 കടന്നു. ഇന്നലെ 6 മരണം കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മണവാളകുറിച്ചി സ്വദേശി (60)കാരൻ, നാഗർകോവിൽ നേശമണി നഗർ സ്വദേശി (78) കാരൻ, തിരുവട്ടാർ കണ്ണനൂർ സ്വദേശി (46)കാരൻ, തേ രയിക്കൽപുത്തൂർ സ്വദേശി (62) കാരൻ, കുമാരപുരം സാരൽവിള സ്വദേശി (38) കാരൻ, തെക്ക് സൂരൻകൂടി സ്വദേശി (70) കാരൻ എന്നിവരാണ് മരിച്ചത്. ഇതുവരെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 88 ആയി. ഇതുവരെ ജില്ലയിൽ 4953 പേർ രോഗമുക്തരായി. ആശാരിപ്പള്ളം ആശുപത്രിയിലും കെയർ സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലുമായി 1665 പേർ ചികിത്സയിലുണ്ട്.