mullappally

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ആപത്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ.ഐ.എ) എത്രയുംവേഗം കേന്ദ്രസർക്കാർ പിൻവലിക്കണം. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. പരിസ്ഥിതിയെ തകർക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യപങ്കാളികളാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിൽപ്പോലും ക്വാറികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയാണ്. കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പരിസ്ഥിതിയെ പൂർണമായും തകർക്കുന്ന തീരുമാനമാണ്. സ്ഥാപിത താത്പര്യക്കാർക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യത നിയമപരമായി അംഗീകരിക്കുകയാണ്. ലോകരാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് കേന്ദ്രം അതിനെ ചൂഷണം ചെയ്യാൻ പുതിയ നിയമസാദ്ധ്യതകൾ തുറന്നിടുന്നത്. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള ദിവസം വെട്ടിച്ചുരുക്കിയെന്നും ചെന്നിത്തല ആരോപിച്ചു.