മലയിൻകീഴ് : ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സദ്ഗമയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ ബാലരാമപുരം ജി. രാമൻപിള്ള അനുസ്മരണ യോഗം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സദ്ഗമയ ചെയർമാൻ അഡ്വ. സി.ആർ. പ്രാണകുമാറിന്റെ അദ്ധ്യക്ഷതയിൽ ഊരൂട്ടമ്പലത്ത് ചേർന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം. മഹേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഊരുട്ടമ്പലം ശ്രീകുമാർ, നക്കോട് അരുൺ, മുനിസിപ്പൽ കൗൺസിലർ പുന്നയ്ക്കാട് സജു, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. വി.പി. വിഷ്ണു, ജവഹർ ബാലമഞ്ചു ബ്ലോക്ക് പ്രസിഡന്റുമാരായ സച്ചിൻ മര്യാപുരം, കെ. സമ്പത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ തേമ്പാമുട്ടം ഷിബു, വിനായക്, ശബരി, അഭിലാഷ് എന്നിവർ സംസാരിച്ചു. ബാലരാമപുരം ജി. രാമൻപിള്ളയുടെ ചെറുമകൾ ഗീതാ ഭാസ്കറിനെ എം.എൽ.എ ആദരിച്ചു.