നെടുമങ്ങാട് : കൊവിഡിനെതിരായ പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് നെടുമങ്ങാട് സബ്ഡിവിഷൻ തലത്തിൽ ബോധവത്കരണ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരസ്ഥാപന ഉടമകളും ആട്ടോറിക്ഷ,ടാക്സി ഡ്രൈവർമാരും അടക്കം നിരവധി പേർ സാമൂഹിക അകലം പാലിച്ച് പ്രതിജ്ഞ ചൊല്ലലിൽ അണിചേർന്നു. താലൂക്കാസ്ഥാനമായ കച്ചേരി നടയിൽ ഐ.ജി ഹർഷിദ അട്ടല്ലൂരി ഐ.പി.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡി.ഐ.ജി കെ.സഞ്ജയ് കുമാർ ഐ.പി.എസ്, തിരുവനന്തപുരം റൂറൽ എസ്.പി അശോകൻ,നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ, എസ്.എച്ച്.ഒ രാജേഷ്‌കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നെടുമങ്ങാട് സബ് ഡിവിഷന് കീഴിലെ എല്ലാ ജനമൈത്രി സ്റ്റേഷനുകളിലും ബഹുജന പങ്കാളിത്തത്തോടെ കൊവിഡ് വിരുദ്ധ പ്രതിജ്ഞ നടത്തുമെന്ന് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ അറിയിച്ചു.