പാലോട്: അങ്കണവാടി ക്ഷേമ നിധിയിലേക്കുള്ള അംശദായത്തിൽ സർക്കാർ വിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ ആവശ്യപ്പെട്ടു. ജീവനക്കാരിൽ വർക്കറുടേത് 200 രൂപയിൽ നിന്നു 500 രൂപയും ഹെൽപറുടേത് 100 രൂപയിൽ നിന്നു 250 രൂപയുമാക്കി വർദ്ധിപ്പിച്ചപ്പോൾ സർക്കാർ വിഹിതം ഇരുപതു ശതമാനമാക്കി വെട്ടിക്കുറച്ചതു ന്യായീകരിക്കാനാവുന്നതല്ല. മുൻസർക്കാരിന്റെ കാലത്ത് സർക്കാർവിഹിതം നൂറുശതമാനമാക്കിയിരുന്നത് ഈ സർക്കാർ നേരത്തെ അൻപതു ശതമാനമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചത്. ഇതു ജീവനക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയും ക്രൂരതയുമാണെന്നും കൊവിഡ് കാലത്തുപോലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ജീവനക്കാരാണ് ഇവരെന്നും അജയ് തറയിൽ പ്രസ്താവനയിൽ പറഞ്ഞു.