നെടുമങ്ങാട് :കൊവിഡ് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണവും മെമ്പർഷിപ്പ് കാമ്പയിനും സംഘടിപ്പിച്ചു.സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.മാർക്കറ്റ് ജംഗ്‌ഷനിൽ നടന്ന കാമ്പയിനിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ മുഖ്യാതിഥിയായി.വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ,നെടുമങ്ങാട് ഏരിയാ സെക്രട്ടറി അനിൽ കരിപ്പൂരാൻ,പ്രസിഡന്റ് പുലിപ്പാറ കൃഷ്ണൻ,ആക്ഷൻ കൗൺസിൽ ചെയർമാൻ ഹാജി കമാലുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.