തിരുവനന്തപുരം: റേഷൻ കാർഡിൽ പേരുളള എല്ലാവരുടേയും ആധാർ നമ്പർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കാൻ ഭക്ഷ്യ വകുപ്പ് . ഒരു രാജ്യം ഒരു കാർഡെന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിനും. ഒന്നിൽ കൂടുതൽ റേഷൻ കാർഡുള്ളവരെ കണ്ടെത്താനുമാണിത്. അടുത്ത മാസം ഉത്തരവിറങ്ങും.
ലോക്ക് ഡൗണിൽ സർക്കാർ എല്ലാ വിഭാഗക്കാർക്കും നൽകിയ സൗജന്യ അരിയും പലവ്യഞ്ജനങ്ങളും കാർഡില്ലാത്തവർക്കും ലഭിക്കുന്നതിന്, ഓൺലൈനായി 24 മണിക്കൂറിനുള്ളിൽ കാർഡ് നൽകുന്ന പദ്ധതി ഏപ്രിൽ 29 മുതൽ നടപ്പിലാക്കിയിരുന്നു.ഇങ്ങനെ കാർഡ് സ്വന്തമാക്കിയവർ 1,34,729 പേരാണ്. വേറെ റേഷൻ കാർഡിൽ പേരുള്ളവരും പുതിയ കാർഡ് സ്വന്തമാക്കിയെന്നാണ് വിവരം. എല്ലാവരുടേയും ആധാർ നമ്പരുകൾ ചേർക്കുന്നതോടെ ഇവരെ കണ്ടെത്താനാവും.
ഒരു രാജ്യം ഒരു കാർഡ്
രാജ്യത്തെ പൗരന് ഏത് സംസ്ഥാനത്തെ കടകളിൽ നിന്നും ഭക്ഷ്യധാന്യം .വീട്ടിലെ റേഷൻ കാർഡ് ഭാര്യയുടെ പക്കലാണെങ്കിലും മറ്റൊരു സംസ്ഥാനത്തുള്ള ഭർത്താവിന് റേഷൻ വാങ്ങാം. ആധാർ കാർഡും റേഷൻ കാർഡ് നമ്പറും മതി.