environment-act

തിരുവനന്തപുരം: പരിസ്ഥിതി ആഘാത നിർണയത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ കരടിൽ സംസ്ഥാന സർക്കാർ ഇന്ന് അഭിപ്രായം അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന് പറയാനുള്ള കാര്യങ്ങൾ അതിൽ വ്യക്തമാക്കും. ഇന്നാണ് സംസ്ഥാനങ്ങളും മറ്രും അഭിപ്രായം അറിയിക്കാനുള്ള അവസാന തിയതി. നേരത്തെ 60 ദിവസമായിരുന്നു സമയം. കൊവിഡ് വ്യാപനത്താൽ അത് 150 ദിവസമായി നീട്ടുകയായിരുന്നു.

രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻവേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ പരിസ്ഥിതി വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ,​ ഇത് വെറും കരട് മാത്രമാണെന്നും അതിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 2006ലെ പരിസ്ഥിതി ആഘാത നിർണയ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ മുന്നോടിയായാണ് പുതിയ കരട് പ്രസിദ്ധീകരിച്ചത്.