കോവളം: ചപ്പാത്ത് ശാന്തിഗ്രാം, അന്ധേരി ഹിൽഫേ എന്നീ സന്നദ്ധ സംഘടനകൾ സംയുക്തമായി നടത്തുന്ന സൗജന്യ വൈദ്യ മഹാസഭ കർക്കടക കിറ്റ് വിതരണ പദ്ധതി തുടങ്ങി. വെങ്ങാനൂർ വവ്വാമൂലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം ആർ.എസ്. ശ്രീകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈദ്യമഹാസഭയുടെ നാട്ടറിവ് വാർത്താ പത്രികയുടെ 'ആരോഗ്യരക്ഷ കൊവിഡ് 19 അതിജീവന പതിപ്പിന്റെ' പ്രകാശനവും നടന്നു. ജൈവകർഷക സമിതി അംഗവും കർഷക തൊഴിലാളിയുമായ വവ്വാമൂല എ. കൃഷ്ണൻകുട്ടി, വവ്വാമൂല സൂര്യ, കുടുംബശ്രീ പ്രസിഡന്റ് ശൈലജാ വസന്ധരൻ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, കോ ഓർഡിനേറ്റർ എസ്. സുജ, കോവളം എസ്. സിന്ധു, എ.ജെ. കിരൺ എന്നിവർ പങ്കെടുത്തു.