പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ ആദ്യ സ്വകാര്യ കൊവിഡ് ചികിത്സാ കേന്ദ്രമായ പാറശാല സരസ്വതി ഹോസ്പിറ്റലിൽ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച ആദ്യ ബാച്ചിലെ രോഗികളായ രാംദാസും മൃദുല കുമാരിയും ഇന്നലെ വീട്ടിലേക്ക് മടങ്ങി. ചികിത്സ തേടി പത്താം നാൾ ടെസ്റ്റ് നെഗറ്റീവായതിനെ തുടർന്ന് കേന്ദ്രം വിട്ട ഇവരെ ജീവനക്കാരും ഡോക്ടർമാരും ചേർന്ന് പൂക്കളും, പഴങ്ങളും നൽകി യാത്ര അയച്ചു. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച സമയത്തു തന്നെ ഇരുവർക്കും രോഗമുക്തി നേടാൻ കഴിഞ്ഞുവെന്ന് ആശുപത്രി എം.ഡി ഡോ. ബിന്ദു അജയ്യകുമാർ പറഞ്ഞു.
40 പേരെ ചികിത്സിക്കാൻ കഴിയുന്ന ഈ സർക്കാർ അംഗീകൃത ചികിത്സാ കേന്ദ്രത്തിൽ കാരുണ്യ പദ്ധതി വഴി സാധാരണക്കാരായ കൊവിഡ് രോഗികൾക്ക് ചികിത്സ സൗജന്യമാണ് എന്നതും ആശ്വാസകരമായ മറ്റൊരു വസ്തുതയാണ്. ഫോൺ: 9500667722.