v

വെഞ്ഞാറമൂട്: ഒറ്റയ്‌ക്ക് താമസിച്ചിരുന്നയാൾക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കുറ്റിമൂട് കുന്നുമുകൾ കുന്നുംപുറത്തുവീട്ടിൽ മണികണ്ഠൻ നായർക്കാണ് (41)​ പരിക്കേറ്റത്. ഇയാളുടെ കാലുകൾ അക്രമികൾ തല്ലിയൊടിച്ചു. ആക്രമണത്തിൽ ഇയാളുടെ കൈയ്‌ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ഓടെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.