തിരുവനന്തപുരം: ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ റീജിയൺ 6 സോൺ എയും ജില്ലാ നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായി ' കുട്ടികളുടെ അവകാശ സംരക്ഷണം ' എന്ന വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിക്കുന്നു. 12ന് രാത്രി 8ന് നടക്കുന്ന ഒന്നാംഘട്ട വെബിനാറിൽ 104 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് മെന്റർമാർ പങ്കെടുക്കും. ലയൺസ് ക്ളബ് മുൻ ഇന്റർനാഷണൽ ഡയറക്ടർ എൻജിനിയർ മുരുകൻ ഉദ്ഘാടനം നിർവഹി​ക്കും. സ്വീഡനി​ലെ ലൂണ്ട് യൂണി​വേഴ്സി​റ്റി​ സീനി​യർ പ്രൊഫസർ പെർ വിക്കിൻബെർഗ് മുഖ്യപ്രഭാഷണം നടത്തും. റീജിയൺ ചെയർപേഴ്സൺ ഡോ. അനിതാ മോഹന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വെബിനാറിന് സ്വീഡിഷ് അലൂമിനി അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാൻ ജോർജ് തോമസ് ആശംസയും എൻ.എസ്.എസ് ജില്ലാ കോ ഒാർഡിനേറ്റർ ജോയ് ഒാലത്താന്നി നന്ദിയും പറയും. ഇന്റർനാഷണൽ കോർപറേറ്റ് ട്രെയിനറും ഗ്ളോബൽ സർവീസസ് ടീം ഡിസ്ട്രിക്ട് കോ-ഒാർഡിനേറ്ററുമായ ബി. അജയ് കുമാർ,​ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റും വിദ്യാഭ്യാസ കൺസൾട്ടന്റുമായ ഡോ.എസ്. ജയലക്ഷ്‌മി അജയ് എന്നിവർ വെബിനാറിൽ പങ്കെടുക്കും.