കോവളം: പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. പുഞ്ചക്കരി കിഴക്കെക്കരി പുതുവൽ പുത്തൻവീട്ടിൽ മഹേഷ് (29) ആണ് അറസ്റ്റിലായത്. 2019 ഡിസംബർ 12 ന് ആണ് കേസിന് ആസ്പദമായ സംഭവം. പ്രതിയും മറ്റ് രണ്ട് പേരും ചേർന്ന് ഇവരുടെ സുഹൃത്തിന്റെ വീട്ടിലെത്തി പകൽ 10, 7 വയസുള്ള പെൺമക്കളെ പീഡിപ്പിച്ചതായാണ് കേസ്.സംഭവത്തിൽ പ്രതികളായിരുന്ന മറ്റ് രണ്ട് പേരെയും നേരത്തെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.പറണ്ടോട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരുവല്ലത്ത് എത്തിയ പ്രതിയെ തിരുവല്ലം എസ്.എച്ച്.ഒ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ.ബിബിൻ പ്രകാശ്, സി.പി.ഓ രാജീവ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.