kaatiluvila-road

പാറശാല: കഴിഞ്ഞ പത്ത് വർഷത്തിലേയായി തകർന്ന് ശോച്യാവസ്ഥയിലുള്ള ചെങ്കൽ പഞ്ചായത്തിലെ കാട്ടിലുവിള - കാരിയോട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തങ്ങൾ കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ നൽകി 10 വർഷം മുൻപ് റോഡ് പണി ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. കാൽനട പോലും ദുഷ്കരമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു റോഡ്. തുടർന്ന് പ്രസ്തുത കരാർ റദ്ദ് ചെയ്യാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവാക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് പണി പൂർത്തിയാക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്, വാർഡ് മെമ്പർ പ്രശാന്ത്, ജോജി തുടങ്ങിയവർ പങ്കെടുത്തു.