പൂവാർ:അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രനടയിൽ മുട്ടയാർ തോടിൽ നടപ്പാതയുടെയും ബലിക്കടവിന്റെയും നിർമ്മാണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.ക്ഷേത്ര യോഗം ജനറൽ സെക്രട്ടറി അരുമാനൂർ ആർ.പീതാംബരൻ,ഡി.സി.സി ജനറൽ സെക്രട്ടറി മാരായ വി.എസ്.ഷിനു, പി.കെ.സാംദേവ് ,മണ്ഡലം പ്രസിഡന്റ് എസ്.മുരുകൻ,വാർഡ് മെമ്പർ സുമേഷ്,ക്ഷേത്ര ഭാരവാഹികളായ സി.അനിൽകുമാർ,പി.കെ.രാജേന്ദ്രൻ,വി.ജീവൻ കുമാർ,ആർ.സജീവ്,കെ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.